തിരുവനന്തപുരം: സിപിഎമ്മിലെ സ്റ്റാലിനാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ കാറിന്റെ ചെളി തെറിച്ചാലും ‘എന്തൊരു സ്പീഡ് ‘ എന്ന് അത്ഭുതപ്പെടുന്ന കൊടിയേറ്റം ഗോപിമാരാണ് ഇപ്പോള്‍ സിപിഎമ്മിലെ അനുയായി വൃന്ദമെന്നും ടി.ജി. മോഹന്‍ദാസ്. സിപിഎമ്മില്‍ ജനാധിപത്യത്തിന്റേതായ മാറ്റങ്ങള്‍ ഉള്ളില്‍ നടപ്പാക്കാന്‍ കഴിയുന്ന ഗോര്‍ബച്ചേവായി ആരും ഇന്നത്തെ സിപിഎമ്മില്‍ ഇല്ലെന്ന് ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
ഇനി ഗോര്ബച്ചേവ്മാരാരും ഉയര്‍ന്നുവരുമെന്ന് ഉറപ്പില്ലെന്നും ടിജി പറയുന്നു. സിപിഎം മെല്ലെ ചോപ്പില്‍ നിന്നും പച്ചയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്നും നാളെ പച്ചച്ചെങ്കൊടി വന്നാലും അത്ഭുതപ്പെടാനില്ലെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
പണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. ട്രെയിനില്‍ ഇരിക്കുമ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പുറത്ത് നിന്നും മുദ്രാവാക്യം കേട്ടത്രെ. ‘പച്ചച്ചെങ്കൊടി പാറട്ടെ’ എന്ന്. അന്ന് മുസ്ലിംലീഗില്‍ നിന്നും സിപിഎമ്മിലേക്ക് വന്നവരാണ് ഈ മുദ്രാവാക്യം വിളിച്ചത്. അന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു, ഇത് ഇവരുടെ ഒരു ലക്ഷ്ണമാണ്. അപ്പൊ ഈ ചെങ്കൊടി എന്ന് പറയുന്ന സാധനം മെല്ലെ പച്ചയായിട്ട് മാറും. അതുകൊണ്ട് സിപിഎമ്മില്‍ ഗ്ലാസ് നോസ്റ്റ്, പെരിസ്ട്രോയിക്ക തുടങ്ങിയ ജനാധിപത്യ പരിഷ്കാരങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ട. പകരം സിപിഎം മറ്റൊരു ഐഎസ് ഐഎസോ, വേറൊരു പോപ്പുലര്‍ ഫ്രണ്ടോ ആയി മാറും.- ടിജി പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടിയാണ് സിപിഎം എന്ന് പറയാന്‍ കഴിയില്ല. ഹിന്ദു പേരുള്ള സഖാക്കള്‍ അതില്‍ നിറയെ ഉണ്ട്. പക്ഷെ അവര്‍ ഹിന്ദുവാകാന്‍ ശ്രമിച്ചാല്‍ പിരിച്ചുവിടും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജി. സുധാകരന്. അവിടെ അമ്പലപ്പുഴ ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു. ഹരിപ്പാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കുട്ടനാട് 21 പേര് രാജി പ്രഖ്യാപിച്ചു. സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. സിപിഎമ്മില്‍ രാജിവെയ്ക്കില്ല. പുറത്താക്കുകയേ ഉള്ളൂ. രാജി അവര്‍ സ്വീകരിക്കുകയില്ല. പകരം പുറത്താക്കി കത്ത് തരും. – ടി.ജി. പറഞ്ഞു.
കൊല്ലം ജില്ലയില്‍ നൗഷാദാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സിപിഎമ്മില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഹിന്ദുക്കള്‍ ചാടിക്കയറി ബിജെപിയിലൊന്നും പോകില്ല. അവര്‍ നിശ്ശബ്ദരാകും. ഇപ്പൊ നോക്കൂ, ജി. സുധാകരന് രാമായണം വായിച്ചുതുടങ്ങി. -ടി.ജി അഭിപ്രായപ്പെട്ടു.
സിപിഎം എന്ന പാര്‍ട്ടി നാളെ പോപ്പുലര്‍ ഫ്രണ്ടോ ഐഎസ്ഐഎസോ ആകുമെന്ന് പറയുന്നതിന് കാരണമുണ്ട്. ഉദാഹരണത്തിന് പോപ്പുലര്‍ ഫ്രണ്ടിലെ ചിലരുടെ സ്വത്ത് പിടിച്ചെടുക്കാന്‍ കേരളപൊലീസ് ശ്രമം നടത്തിയപ്പോള്‍ ഇത്ര തിരക്കിട്ട് ഇത് ചെയ്യേണ്ട എന്ന് പിണറായി വിജയന് പറഞ്ഞതിനര്‍ത്ഥം അത്രയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനം സിപിഎമ്മിനുള്ളില്‍ ഉണ്ട് എന്നാണ്. -ടിജി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: