ഗുവാഹത്തി: കോൺഗ്രസിനെ പരോക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്നവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും രാഷ്‌ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ലജ്ജിക്കുന്ന പ്രവണതയാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചു.
ഞായറാഴ്ച 11,600 കോടിയുടെ പദ്ധതികൾ അനാച്ഛാദനം ചെയ്ത ശേഷം ഗുവാഹത്തിയിൽ നടന്ന പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഒരു രാജ്യത്തിനും അതിന്റെ ഭൂതകാലം മായ്ച്ച് മുന്നേറാനാവില്ല. എന്നിരുന്നാലും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ഥിതി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഇവിടെ അനാച്ഛാദനം ചെയ്ത പദ്ധതികൾ വടക്കുകിഴക്കൻ മേഖലകളിൽ മാത്രമല്ല, ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും സ്വാധീനം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അസമിൽ സമാധാനം തിരിച്ചെത്തിയെന്നും 7,000-ത്തിലധികം ആളുകൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കഴിഞ്ഞ ദശകത്തിൽ റെക്കോർഡ് എണ്ണം വിനോദസഞ്ചാരികൾ അസം സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ ഔദ്യഗിക സന്ദർശനത്തിനായിട്ടെത്തിയ പ്രധാനമന്ത്രിക്ക് അസമിൽ വൻ സ്വീകരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: