കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത സഹായി ഷാ മഹ്മൂദ് ഖുറേഷിയെ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. 67 കാരനായ ഖുറേഷിയുടെ അയോഗ്യത ഫെബ്രുവരി 8 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പാണ് വന്നിരിക്കുന്നത്.
2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ 232-ാം വകുപ്പിനൊപ്പം പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63(1)(എച്ച്) പ്രകാരം മഖ്ദൂം ഷാ മെഹമ്മൂദ് ഖുറേഷി അയോഗ്യനാക്കപ്പെടുകയായിരുന്നു. 2024-ലെ പൊതുതിരഞ്ഞെടുപ്പിലും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും അഞ്ച് വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഇമ്രാൻ ഖാനൊപ്പം സൈഫർ കേസിൽ മുൻ പാക് വിദേശകാര്യ മന്ത്രിയായിരുന്ന ഖുറേഷിക്ക് 10 വർഷം തടവ് വിധിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ജനുവരി 30 ലെ പ്രത്യേക കോടതിയുടെ വിധിയെ ഉദ്ധരിച്ച് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ഭരണഘടനയ്‌ക്കും നിയമത്തിനും അനുസൃതമായി ശിക്ഷിക്കപ്പെട്ട ഏതൊരു വ്യക്തിക്കും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: