സംബല്‍പൂര്‍: ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ഇടക്കാല ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനം ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുതിയ ബജറ്റ് രണ്ട് ദിവസം മുമ്പാണ് വന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ നയത്തെ ഈ ബജറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും അദേഹം പറഞ്ഞു.
സംബാല്‍പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാവപ്പെട്ടവരുടെ ശാക്തീകരണത്തിന്റെ ഉറപ്പാണ് ബജറ്റ് പ്രഖ്യാപനം. നമ്മുടെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാവരുടെയും വികസനം ഈ ബജറ്റ് ഉറപ്പുനല്‍കുന്നു. ഗ്യാരണ്ടികള്‍ നിറവേറ്റുന്നതിനുള്ള ഗ്യാരണ്ടിയാണ് മോദി ഗ്യാരണ്ടിയുടെ അര്‍ത്ഥം.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗത്തില്‍ പുതിയ വിപ്ലവം കൊണ്ടുവന്നു, അതിന്റെ ഫലമായി വൈദ്യുതി ബില്ലുകള്‍ കുറച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഗ്രാമങ്ങളില്‍ പോലും വൈദ്യുതി നല്കി. രാജ്യം സ്വാതന്ത്ര്യത്തിനു ശേഷവും ഇരുട്ടിലായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശ്രമം രാജ്യത്തെ പാവപ്പെട്ടവരുടെ വൈദ്യുതി ബില്ലും പൂജ്യമാക്കാനാണ്, ഈ ബജറ്റില്‍ ഒരു കോടി കുടുംബങ്ങള്‍ക്ക് മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: