മുംബൈ: മുംബൈയിലെ അന്ധേരിയിലെ വെര്‍സോവ ഏരിയയില്‍ നിന്ന് 2.40 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ (എംഡി) മയക്കുമരുന്ന് പിടികൂടി. രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റു ചെയ്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവരില്‍ നിന്ന് 1,020 ഗ്രാം എംഡി മയക്കുമരുന്ന് പിടിച്ചെടുത്തു. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഞങ്ങള്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ, ഗോരേഗാവ് മേഖലയില്‍ രണ്ട് നൈജീരിയന്‍ മയക്കുമരുന്ന് കടത്തുകാരെ പിടികൂടി ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ ഘാട്കോപ്പര്‍ യൂണിറ്റ് സുപ്രധാനമായ അറസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തര വിപണിയില്‍ 17 ലക്ഷം രൂപയിലധികം വിലവരുന്ന എംഡി മയക്കുമരുന്നാണ് പ്രതികളുടെ കൈവശം കണ്ടെത്തിയത്. പിടികൂടിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: