Categories: News

ജ്ഞാന്‍വാപിയില്‍ ദര്‍ശനത്തിന് ഭക്തരുടെ ഒഴുക്ക്; മസ്ജിദ് കനത്ത സുരക്ഷയില്‍

Published by

വാരാണസി: ജ്ഞാന്‍വാപി മസ്ജിദിന്റെ വ്യാസ നിലവറയില്‍ പൂജയാകാമെന്ന വാരാണസി കോടതി ഉത്തരവിനു പിന്നാലെ അവിടേക്ക് ഭക്തരുടെ വന്‍ ഒഴുക്ക്. 31 വര്‍ഷത്തിനു ശേഷം ദര്‍ശനത്തിന് വീണ്ടും അനുമതി ലഭിച്ചതോടെ നിരവധി പേരാണ് എത്തുന്നത്. മാസാദ്യ വെള്ളിയാഴ്ച മസ്ജിദില്‍ കനത്ത തിരക്കായിരുന്നു.

ജ്ഞാന്‍വാപി നിലവറയില്‍ മൂന്നാം ദിവസവും പൂജയും കാശി വിശ്വനാഥ ക്ഷേത്രത്തിലേതിനു സമാനമായ പഞ്ച ആരതിയും (അഞ്ചു നേരം ആരതി) ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പ്രദേശത്ത് കര്‍ശന സുരക്ഷയുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പട്രോൡങ്ങും നടത്തുന്നു.

അതേസമയം, ഹിന്ദുക്കള്‍ക്കു പൂജ നടത്താന്‍ അനുമതി നല്കിയതിനെതിരേ രാഷ്‌ട്രപതിയെ സമീപിക്കുന്നതു സംബന്ധിച്ച് മസ്ജിദ് കമ്മിറ്റി ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജാമിയത് ഉലമ എ ഹിന്ദ് എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു. പൂജയ്‌ക്കുള്ള അനുമതി വളരെപ്പെട്ടെന്നായിരുന്നു.

വിധിക്കെതിരേ അലഹാബാദ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മാറ്റം വരുത്തി കൊടുക്കും. വാരാണസി കോടതി വിധി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് വേണമെന്നാണ് മസ്ജിദ് കമ്മിറ്റി ആവശ്യം.

ജ്ഞാന്‍ വാപി മസ്ജിദിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ വിശ്വേശ്വര ക്ഷേത്രത്തിന്റേതിനു സമാനമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. മസ്ജിദിലെ നിലവറകള്‍ ക്ഷേത്രത്തിന്റെ ഭാഗമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by