ബെംഗളൂരു: സനാതനധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബെംഗളൂരു കോടതി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ചു. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്‌ക്ക് നേരിട്ട് ഹാജരാകാണമെന്നാണ് സമന്‍സില്‍. ബെംഗളൂരു സ്വദേശി പരമേഷ് നല്കിയ പരാതിയിലാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി കഴിഞ്ഞവര്‍ഷം സനാതന ധര്‍മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. 2023 സപ്തംബറില്‍ ഒരു കോണ്‍ഫറന്‍സില്‍ സംസാരിച്ച ഉദയനിധി, സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു.
ഹിന്ദുക്കളുടെ വംശഹത്യക്ക് തന്നെ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഈ പ്രസ്താവന വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. തുടര്‍ന്ന് പല ഭാഗത്തു നിന്നും ഉദയനിധിക്കെതിരെ അതാത് കോടതികളില്‍ വ്യക്തികള്‍ കേസ് കൊടുത്തു. ഉദയനിധിക്കെതിരെ ചെന്നൈയില്‍ തന്നെ കേസുകള്‍ വരുകയും, പോലീസ് നടപടി എടുക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.
നേരത്തെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് ബിഹാര്‍ കോടതി സമന്‍സ് അയച്ചിരുന്നു. പട്‌നയില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ഫെബ്രു. 13ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക