തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തില്‍ കായിക താരങ്ങളുടെ പട്ടിക പ്രസിദ്ധികരിച്ചു. പൊതുഭരണ വകുപ്പാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയില്‍ 549 പേരാണുളളത്. വിവിധ വകുപ്പുകളിലുള്ള 249 ഒഴിവുകള്‍ക്കാണ് നിയമനം. നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
സ്പോട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്കുന്ന പദ്ധതി പ്രകാരം, ആക്റ്റിവ് സ്പോട്സില്‍ നിന്ന് വിരമിക്കുന്നവരെ റഗുലര്‍ തസ്തികയില്‍ തന്നെ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. റഗുലര്‍ ഒഴിവില്ലെങ്കില്‍ താല്‍ക്കാലിക തസ്തിക സൃഷ്ടിച്ച് നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നല്‍കണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നു..കായികതാരങ്ങള്‍ ജോലി ചെയ്യുന്ന അതത് ഭരണ വകുപ്പുകള്‍ തന്നെയാണ് ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: