ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യയുടെ പ്രതീകമായ സരസ്വതീദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് രാജസ്ഥാന്. സരസ്വതിയുടെ ഫോട്ടോയോ പ്രതിമയോ സ്ഥാപിക്കാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു.
സ്കൂളുകളില്‍ ധരിയ്ക്കേണ്ട വേഷവിധാനങ്ങള്‍ സംബന്ധിച്ചും പുതിയ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പോവകുയാണ്. എല്ലാ സ്കൂളുകളിലും ഹിജാബ് നിരോധിക്കുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ട്.. പകരം ജാതി മതവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും യൂണിഫോം ധരിയ്ക്കുന്ന മതേതര സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി കിരോഡി ലാല്‍ മീണ പറഞ്ഞു. ഇതിനായി സ്വകാര്യ-സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിരോഡി ലാല്‍ മീണ പറഞ്ഞു.
ഈയിടെയാണ് രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ ഏറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: