ന്യൂദല്‍ഹി : പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറയുന്നത്.
രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു.കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
രണ്ട് വാക്യത്തില്‍ മാത്രമുള്ള രാജിക്കത്താണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. പഞ്ചാബ് സര്‍ക്കാരുമായും നല്ല ബന്ധത്തിലായിരുന്നില്ല ബന്‍വാരിലാല്‍ പുരോഹിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: