ദളപതി വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ താരം സിനിമയിൽ സജീവമായി തുടരുമോ എന്ന സംശയത്തിലാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിനു താൽക്കാലിക വിരാമമിട്ട് രാഷ്‌ട്രീയത്തിൽ തന്നെ തന്റെ പൂർണ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും നടൻ ഔദ്യോഗികമായി പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്.
ഇതോടെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ദളപതി 69 എന്നാൽ ഈ സിനിമ ആരു ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആർആർആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ വിജയ് നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ആരെന്ന കാര്യത്തിൽ വ്യക്തമല്ല. അതുകൊണ്ടുതന്നെ വിജയ് സിനിമ വിടുന്നു എന്നത് ആരാധകരെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്ന വാർത്തയാണ്. രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നതിന്റെ ചെറിയ നിരാശ അദ്ദേഹത്തിന്റെ ആരാധകരിലും പ്രകടമാണ്.
തമിഴ് വെട്രി കഴകം’ എന്നാണ് വിജയ് പാർട്ടിയ്‌ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തന്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്‌ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി. രാഷ്‌ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്‌ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എന്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: