കറാച്ചി: ഫെബ്രുവരി 8-ന് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ അംഗങ്ങൾക്ക് തങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് പുറത്താക്കപ്പെട്ടതായി തോന്നുന്നുവെന്ന് റിപ്പോർട്ട്. തെക്കൻ സിന്ധ് പ്രവിശ്യയിൽ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിട്ടും, തങ്ങൾ വോട്ടെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്തായതായി കരുതുന്നുവെന്ന് ഗ്രാമമുഖ്യൻമാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ഹിന്ദു സമൂഹം, പ്രത്യേകിച്ച് താഴ്ന്ന സാമ്പത്തിക മേഖലയിലുള്ളവരോ സിന്ധിലെ വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവരോ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കുന്നതായി തോന്നുന്നുവെന്ന് പാകിസ്ഥാൻ ഹിന്ദു കൗൺസിലിന്റെ രക്ഷാധികാരി രമേഷ് കുമാർ വങ്ക്‌വാനി പറഞ്ഞു. ഹിന്ദു സമുദായത്തിലെ നേതാക്കളും അംഗങ്ങളും തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും പലരും വോട്ടർമാരായി പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിപ്പെടുന്നു.
“തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ദേശീയ സെൻസസിൽ, ഹിന്ദുക്കളെ പൂർണ്ണമായി കണക്കാക്കിയിട്ടില്ല, ദേശീയ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയും പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനും അന്തിമമാക്കിയ ജനസംഖ്യാ കണക്കിനോട് ഞങ്ങൾ യോജിക്കുന്നില്ല. വോട്ടറായി രജിസ്റ്റർ ചെയ്യണം, ”-അദ്ദേഹം പറഞ്ഞു.
കൂടാതെ സിന്ധിൽ താമസിക്കുന്ന ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ താഴ്ന്ന ജാതി ഹിന്ദുക്കളുടെ അംഗങ്ങളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ, തിരിച്ചറിയൽ രേഖകളിലെ പ്രശ്‌നങ്ങൾ കാരണം കുറച്ച് ആളുകൾ മാത്രമേ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദു ജനസംഖ്യയുടെ കണക്ക് ശരിയല്ല, പലരും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നതിനാലും വിദ്യാഭ്യാസമില്ലാത്തതിനാലും അവരുടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ട്, അതായത് അവർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടില്ല,”- മിർപുർഖാസിലെ പ്രാദേശിക ഹിന്ദു കമ്മ്യൂണിറ്റി നേതാവ് ശിവ കാച്ചി പറഞ്ഞു.
2023-ൽ പാകിസ്ഥാനിലെ ന്യൂനപക്ഷ വോട്ടർമാർ ഒരു ദശലക്ഷത്തിലധികം വർദ്ധിച്ച് 4.43 ദശലക്ഷമായി ഉയർന്നു, എന്നാൽ താഴ്ന്ന ജാതികളിൽ നിന്നുള്ള ഹിന്ദുക്കൾക്ക് ഇപ്പോഴും വോട്ടവകാശം നൽകിയിട്ടില്ലെന്ന് മറ്റൊരു സമുദായ നേതാവ് മുകേഷ് മേഗ്വാർ പറഞ്ഞു.
സിന്ധി, സറൈകി, ധട്കി, ഗെര, ഗ്വാരിയ, ഗർഗുല, ജൻദ്വാര, കോബുത്ര, കോലി, ലുവാർക്കി, മാർവാരി, സാൻസി, വഘാരിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകൾ സംസാരിക്കുന്ന സിന്ധിലെ ഹിന്ദുക്കൾക്ക് ഇപ്പോഴും വോട്ടർമാരായോ മത്സരിക്കാനോ ശരിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാസ്തവത്തിൽ ഹിന്ദുക്കളാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം, പ്രത്യേകിച്ച് സിന്ധിൽ ഏകദേശം 4.77 ദശലക്ഷമുണ്ടെന്നും എന്നാൽ ഔദ്യോഗികമായി 1.77 ദശലക്ഷം പേർ മാത്രമാണ് വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കാച്ചി പറഞ്ഞു. 1.639 ദശലക്ഷം വോട്ടർമാരുള്ള ക്രിസ്ത്യൻ സമൂഹമാണ് രണ്ടാമത്. അഹമ്മദികൾ 165,369 വോട്ടുകൾ നേടിയപ്പോൾ സിഖുകാർക്ക് 8,833 വോട്ടർമാരാണുള്ളത്.
മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ 2.14 ശതമാനം മാത്രമാണ് ഹിന്ദുക്കൾ ഉള്ളതെന്നും സിന്ധിൽ തന്നെ അവർ ഏകദേശം ഒമ്പത് ശതമാനമാണെന്നും സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. പകിസ്ഥാൻ ഭരണഘടന പ്രകാരം ദേശീയ അസംബ്ലിയിൽ 10 സീറ്റുകളും പ്രവിശ്യകളിൽ 24 സീറ്റുകളും ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
2018-ൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏകദേശം 105.9 ദശലക്ഷം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും 3.626 ദശലക്ഷം വോട്ടർമാർ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: