പൂനം പാണ്ഡെയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ജനുവരി 31 വരെ പൊതുപരിപാടികളില്‍ സാന്നിധ്യമായിരുന്ന പൂനം പാണ്ഡെ മരിച്ചുവെന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. പൂനം പാണ്ഡെയുടെ സഹോദരിയാണ് തന്നോട് മരണ വിവരം പങ്കുവെച്ചതെന്നായിരുന്നു നടിയുടെ മാനേജര്‍ ഇന്നലെ അറിയിച്ചത്.
എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ മരണ വാര്‍ത്തയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പൂനം പാണ്ഡെ മരിച്ചുവെന്നത് സത്യം തന്നെയാണോ അതോ എന്തെങ്കിലും നാടകം ഇതിന് പിന്നിലുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചോദിക്കുന്നത്. ഇന്നലെ മുതല്‍ പൂനം പാണ്ഡെയുടെ സഹോദരിയുടെ ഫോണ്‍ അണ്‍റീച്ചബിളാണന്നതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
ഇന്നലെ മുതല്‍ പൂനം പാണ്ഡെയുടെ സഹോദരിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പൂനം പാണ്ഡെയുടെ കുടുംബത്തിലെ ആരേയും തന്നെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പൂനം പാണ്ഡെയുടെ ടീമിലുള്ളവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇതും ആരാധകരെ ആശങ്കയിലാക്കുന്നത്. പൂനം പാണ്ഡെയുടെ മൃതദേഹം എവിടെയാണെന്നും വ്യക്തത ലഭ്യമായിട്ടില്ല. താരത്തിന്റെ മരണം സംഭവിക്കുന്നത് ജന്മനാട്ടിലാണെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ നാളുകളായി പൂനം അവിടേക്ക് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയെ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയെ സംശയത്തോടെ കാണുന്ന പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. പൂനം പാണ്ഡെ മരിച്ചിട്ടുണ്ടാകില്ലെന്നും അവര്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പായി നല്‍കിയൊരു അഭിമുഖത്തില്‍ ഉടനെ തന്നെ വലിയൊരു സര്‍പ്രൈസ് വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാം എന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നതും. ഇതും തിയറികളുടെ ഭാഗമായി മാറുന്നുണ്ട്
അതേസമയം പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് സത്യം തന്നെയാണെന്നും എന്നാല്‍ അത് ക്യാന്‍സര്‍ മൂലമല്ലെന്നും മറിച്ച് ദുരഭിമാനക്കൊലയായിരിക്കാം സംഭവിച്ചതെന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്. താരത്തിന്റെ മൃതദേഹം എവിടെയാണുള്ളതെന്ന് അറിയാത്തതും താരത്തിന്റെ കുടുംബവും ടീമും അണ്‍റീച്ചബിളായി തുടരുന്നതുമെല്ലാം സംശയങ്ങള്‍ക്ക് ശക്തി പകരുകയാണ്.
അതേസമയം ഇതെല്ലാം കേവലം കോണ്‍സ്പിറസി തിയറികള്‍ മാത്രമാണെന്നും പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് തന്നെയാണ് വസ്തുതയെന്നും ചിലര്‍ പറയുന്നുണ്ട്. മരണപ്പെട്ടൊരാളെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചുമൊക്കെ ഇത്തരം തിയറികള്‍ ഉണ്ടാക്കുന്നത് അനാദരവാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മരണത്തെ പോലും തമാശയാക്കാന്‍ ശ്രമിക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: