ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ്. തെലുങ്കാനയില്‍ നിന്നുള്ള ഈ നേതാവ് രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര ഒരു രാഷ്‌ട്രീയ ടൂറിസമാണെന്നായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം വിമര്‍ശിച്ചത്.
മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജരാകുമ്പോള്‍ രാഹുല്‍ ഗാന്ധി മാത്രം യാത്ര ചെയ്യുകയാണെന്നായിരുന്നു ആചാര്യപ്രമോദ് കൃഷ്ണത്തിന്റെ വിശദീകരണം.
ഈയിടെയാണ് ആചാര്യ പ്രമോദ് കൃഷ്ണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടത്. ആ കൂടിക്കാഴ്ചയില്‍ ആചാര്യ പ്രമോദ് കൃഷ്ണം മോദി ഭക്തനായി മാറിക്കഴിഞ്ഞു. “പ്രധാനമന്ത്രിയ്‌ക്ക് ഒരു വിശുദ്ധ ശക്തിയുടെ അനുഗ്രഹമുണ്ട്, ആദ്യ കൂടിക്കാഴ്ചയില്‍ എനിക്ക് അന് അനുഭവവേദ്യമായി”- ഇതായിരുന്നു ആചാര്യപ്രമോദ് കൃഷ്ണത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: