ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലെത്തി പോലീസ് നോട്ടിസ് കൈമാറി. ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി പരാതി നല്‍കിയിരുന്നു. ദല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരാനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു കേജ്രിവാളിന്റെ ആരോപണം. എഎപി എംഎല്‍എമാരുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയെന്നും കേജ്രിവാള് എക്സില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: