ബെംഗളൂരു: ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയണിയിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര്‍ ടൗണില്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ചിത്രത്തിലാണ് അജ്ഞാതര്‍ ചെരിപ്പുമാലയണിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഒരുവിഭാഗം ആളുകള്‍ സംഘടിച്ചെത്തി ടിപ്പു സര്‍ക്കിളില്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും റോഡിലിട്ട് ടയറുകള്‍ കത്തിക്കുകയും ചെയ്തു.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത പരിഗണിച്ച് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാര്‍ രവി അംഗടി, സിര്‍വാര്‍ സി.ഐ. എം. ശശികാന്ത് എന്നിവര്‍ സംഭവസ്ഥലത്തെത്തി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഇരുവരും ഉറപ്പുനല്‍കി. സിര്‍വാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: