ന്യൂദൽഹി: ക്ഷീരകർഷകരുടെ ക്ഷേമത്തിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉത്പാദനം കൂട്ടാനും അതുവഴി ക്ഷീര കർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനും കഴിയും. 2014ന് ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി ഇരട്ടിയാക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
അഞ്ച് ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും. ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കണവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും കൂടി ലഭ്യമാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു.
വന്ദേഭാരത് നിലവാരത്തിൽ നാൽപ്പതിനായിരം ബോഗികൾ കൂടി നിർമിക്കും. മൂന്ന് റെയിൽ വേ ഇടനാഴിക്ക് രൂപം നൽകും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കും. ഇ-വാഹനരംഗ മേഖല വിപുലമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: