തൊടുപുഴ: സംസ്ഥാനത്ത് ഇത്തവണ ജനുവരിയില്‍ ലഭിച്ചത് റിക്കാര്‍ഡ് മഴ. നേരത്തെ 2020ല്‍ ആണ് സമാനമായി മഴ ലഭിച്ചത്. അന്ന് ഏകദേശം രണ്ടാഴ്ചയോളം ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ശക്തമായിരുന്നു. ഇത്തവണ ആദ്യവാരം ലഭിച്ച മികച്ച മഴയാണ് 2024 ജനുവരിയെ റിക്കാര്ഡിനൊപ്പമെത്തിച്ചത്.
7.4 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 5.88 സെ.മീ. മഴ ലഭിച്ചു. ലഭ്യമായ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച അഞ്ചാമത്തെ ജനുവരിമാസമാണ് നിലവില്‍ കടന്ന് പോയത്. കൊല്ലത്ത് മാത്രമാണ് മഴ കുറഞ്ഞത്. ഇവിടെ പ്രതീക്ഷിച്ചതിലും 20 ശതമാനം മഴ കുറഞ്ഞു, 1.02 സെ.മീ.
ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് എറണാകുളത്താണ്, 11.59 സെ.മീ. ഇടുക്കി- 9.31, കോട്ടയം- 8.75, തൃശൂര്‍- 8.43, കണ്ണൂര്‍- 7.42, കോഴിക്കോട്- 7.56, കാസര്‍കോട്- 4.86, വയനാട്- 4.31, പാലക്കാട്- 3.54, പത്തനംതിട്ട- 3.52, ആലപ്പുഴ- 3.46, മലപ്പുറം- 3.11, തിരുവനന്തപുരം- 2.69, സെ.മീ. വീതം മഴ കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: