ഹൂസ്റ്റണ്‍: കുമരകം സെന്റ് മേരീസ് ഡിസ്പന്‍സറിയുടെ ഉടമയും വാളച്ചേരില്‍ പരേതനായ ചാക്കോ വാളച്ചേരിയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ വാളച്ചേരില്‍(91) അമേരിക്കയില്‍ അന്തരിച്ചു. ഇളയമകന് ദിലീപ് വാളച്ചേരിയുടെ ടെന്നസിയിലെ നാഷ്വില്ലിലുള്ള വസതിയിലായിരുന്നു അന്ത്യം. ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമാണ്. കുമരകം ബോട്ട് ജെട്ടിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന സെന്റ് മേരീസ് ഡിസ്പന്‍സറിയുടെ ഉടമയായ അന്നമ്മ ചാക്കോ നാട്ടുകാര്‍ക്കെല്ലാം ‘അന്നമ്മ നേഴ്സ്’ ആയിരുന്നു.
മക്കള്‍: സൈമണ്‍ ചാക്കോ വാളച്ചേരില്‍ (ഹൂസ്റ്റണ്‍, നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍ ), അലക്സ് ചാക്കോ വാളച്ചേരില്‍ (ഓസ്ട്രേലിയ), പുഷ്പ കാപ്പില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്വില്‍)
മരുമക്കള്‍: എല്‍സി സൈമണ്‍ ചാമക്കാല(ഹൂസ്റ്റണ്‍), മെയ്സി അലക്സ് വലിയ പുത്തന്‍പുരയ്ക്കല്‍ (ഓസ്ട്രേലിയ), പ്രദീപ് കാപ്പില്‍ (ഡാളസ്), മനു ജോസഫ് കല്ലേല്ലിമണ്ണില് (നാഷ്വില്‍)
കൊച്ചുമക്കള്‍: അഞ്ജലി വാളച്ചേരില്‍, അലന് വേലുപറമ്പില്‍, അജിത്ത് വാളച്ചേരില്‍., ആല്‍ഫ്രഡ് വാളച്ചേരില്‍, അബി കാപ്പില്‍, ആല്‍ബി കാപ്പില്‍, ആല്‍ഫ്രഡ് കാപ്പില്‍, ഡിലീഷ്യ വാളച്ചേരില്‍ , മര്‍ലോണ്‍ വാളച്ചേരില്‍.
സംസ്കാരം ഫെബ്രുവരി 10ന് നാഷ്വില്ലിയിലെ അലക്സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍. രാവിലെ 9 മുതല്‍ 10 വരെ പൊതുദര്‍ശനം. 10ന് റവ. ഫാദര്‍ റെജി നരിക്കുന്നേലിന്റെ
നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സംസ്കാര പ്രാര്‍ത്ഥനകളും.
കുമരകത്തിന്റെ പ്രിയപ്പെട്ട ‘അന്നമ്മ നേഴ്സ്’
കുമരകം ബോട്ട് ജെട്ടിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന സെന്റ് മേരീസ് ഡിസ്പന്‍സറി കുമരകത്തിന്റെ ‘മെഡിക്കല്‍ കോളേജാ’യിരുന്നു. ഉടമ അന്നമ്മ ചാക്കോ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ‘അന്നമ്മ നേഴ്സും’. ഡോക്ടര്‍മാരേക്കാള്‍ ആദരവ് ലഭിച്ചിരുന്ന മിഡ്വൈഫ്. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ആരോഗ്യകരമായ പരിചരണവും പോഷണവും ഉറപ്പാക്കിയിരുന്ന അന്നമ്മ, കുമരകം ഗ്രാമത്തിന്റെ ആരോഗ്യപരിരക്ഷയുടെ സമഗ്രമുഖമായി മാറി.
ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമായ അന്നമ്മ, വാളച്ചേരില്‍ ചാക്കോയുടെ ഭാര്യയായി വന്നതോടെയാണ് കുമരകം കാരുടെ ‘അന്നമ്മ ആന്റി’ ആയി. ആറര പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നേഴ്സിംഗ് പരിചരണം നാട്ടികാരുടെയെല്ലാം ‘അന്നമ്മ നഴ്സും’. അന്നമ്മയുടെ തൊഴിലിനോടുള്ള അര്‍പ്പണബോധം കേവലം വൈദ്യസഹായം നല്‍കുന്നതിലും അപ്പുറമായിരുന്നു. പ്രാദേശിക തലത്തില്‍ ന്യൂട്രീഷനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കൗണ്‍സിലര്‍, പാലിയേറ്റീവ് കെയര്‍ നഴ്സ് തുടങ്ങിയ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് ഗ്രാമീണരുടെ ആരോഗ്യസംരക്ഷണ യജ്ഞത്തില്‍ പങ്കാളിയായി. ഭൂമിയിലേക്കു കണ്ണു തുറക്കുന്ന 600 ല്‍ അധികം കുഞ്ഞുങ്ങളുടെ പ്രസവം എടുത്ത അന്നമ്മ നേഴ്സ്, അശ്രാന്ത പരിശ്രമത്തിനും മികവിനോടുള്ള അടങ്ങാത്ത പ്രതിബദ്ധതയ്ക്കും പര്യായമായിരുന്നു. വരുടെ കരുതലുള്ള സ്വഭാവം എണ്ണമറ്റ രോഗികളുടെ ജീവിതത്തെ സ്പര്‍ശിച്ചു, ആതുരശുശ്രൂഷാ മേഖലയില്‍ ശാശ്വതമായ പാരമ്പര്യം അവശേഷിപ്പിച്ചു.
നാട്ടുകാരുടെ ആരോഗ്യസംരക്ഷണത്തിന് കാണിച്ച സൂക്ഷ്മതയും ശ്രദ്ധയും മക്കളുടെ പഠനത്തിലും അന്നമ്മ പുലര്‍ത്തി. നാലു മക്കളും(സൈമണ്‍, അലക്സ് ,പുഷ്പ, ദിലീപ്) പഠിച്ചു മിടുക്കരാകുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തി. കുടുംബത്തോടുള്ള സമര്‍പ്പണം കുടുംബാംഗങ്ങളുടെ ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.
കത്തോലിക്കാ വിശ്വാസത്തില്‍ ദൈവഭയത്തില്‍ വളര്‍ന്ന അന്നമ്മ ജീവിതത്തിലുടനീളം, പള്ളിയില്‍ പോകുന്നതില്‍ ആശ്വാസം കണ്ടെത്തിയ തീവ്ര വിശ്വാസിയായിരുന്നു. ആത്മീയതയുമായി അഗാധമായ ബന്ധം വളര്‍ത്തിയെടുത്തു. പ്രാര്‍ത്ഥനയിലും അനുരഞ്ജനത്തിലും ആശ്വാസം കണ്ടെത്തി. ദൈവത്തോട് അടുപ്പിക്കുന്ന ആചാരങ്ങളില്‍ സമാധാനം കണ്ടെത്താനുമുള്ള അവസരം വിലമതിച്ചു.
91-ാം വയസ്സില്‍ അന്നമ്മ ലോകത്തോടു വിട പറഞ്ഞത് തലമുറകള്‍ക്ക് ഓര്‍മ്മിക്കപ്പെടുന്ന സ്നേഹവും കരുതലും നല്‍കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: