വാരാണാസി : ഗ്യാൻവാപി മസ്ജിദില്‍ മുമ്പ് മുദ്രവച്ച നിലവറയ്‌ക്കുള്ളില്‍ ആരാധന നടത്താന്‍ ഹൈന്ദവര്‍ക്ക് അനുമതി നല്‍കി ജില്ലാ കോടതി. ബുധനാഴ്ച ഉച്ചയ്‌ക്കാണ് വിധി വന്നത്.
കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നിന്നുളള പൂജാരിമാര്‍ക്ക് പളളിയിലെ നിലവറയില്‍ പൂജ നടത്താമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പത്ത് നിലവറകള്‍ക്ക് മുന്നില്‍ പൂജ നടത്താനാണ് അനുമതി. ഇതിനായി നിലവറയില്‍ കടക്കുന്നത് തടഞ്ഞുളള ബാരിക്കേഡുകള്‍ നീക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ നിലവറകള്‍ നേരത്തേ സുപ്രീം കോടതി ഉത്തരവ് പ്രകാരം മുദ്രവച്ചിരുന്നു. നിലവറകളില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്ന് നേരത്തേ ഹിന്ദു ഹര്‍ജിക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇവിടെ മുമ്പ് പൂജയും നടന്നിരുന്നതായും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്നാണ് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പളളിയല്‍ സര്‍വേ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. കാശി വിശ്വനാഥക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാൻ വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക