തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി.ഏറെ നേരം ശ്രമിച്ചാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടെയാണ് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ ആനക്കുട്ടി വീണത്. ഇതിനു സമീപം കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്.വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്റെ സഹായം തേടി.
ആര്‍ആര്‍ടി സംഘം കാട്ടാന കൂട്ടത്തെ സമീപത്തുനിന്നും മാറ്റിയശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.
സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് ആനക്കുട്ടി കുഴിയിലേക്ക് വീണത്. താഴ്ചയുള്ള കുഴിയായതിനാല്‍ ആനക്കുട്ടിക്ക് പുറത്ത് കടക്കാനാതുടര്‍ന്ന് ആനക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമായിരിക്കും തുടര്‍നടപടി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: