ദുബായ്: യുഎഇയുടെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യുഎഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഏറെ ആകർഷണീയമാകുന്നു. ഈ വെബ്സൈറ്റിലൂടെ രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ അടുത്തറിയാനാകുന്നതാണ്.
https://worldscoolestwinter.ae/ എന്ന വിലാസത്തിലാണ് ഈ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാണ്. രാജ്യത്തെ നിവാസികളും, പൗരന്മാർക്കും യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
യുഎഇയിലെ പ്രശസ്തമായ ബസാറുകൾ, സൈക്കിൾ പാതകൾ, വിവിധ ദ്വീപുകൾ, ബീച്ചുകൾ, ഹെറിറ്റേജ് ഇടങ്ങൾ, ഹൈക്കിങ്ങ് പാതകൾ, ക്യാമ്പിംഗ് ഇടങ്ങൾ, കുട്ടികൾക്ക് മികച്ച ആസ്വാദനം ഉറപ്പ് വരുത്തുന്ന ഇടങ്ങൾ മുതലായ വിഭാഗങ്ങളിൽ 290-ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, അതിലൂടെ ആഭ്യന്തര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ എന്ന ഈ പ്രചാരണപരിപാടികളുടെ നാലാം ഘട്ടം ആരംഭിക്കുന്നതായി യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘മറക്കാനാകാത്ത ചരിതങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: