കൊച്ചി: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ്‌ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. വാഷിങ്ടണ്‍ ഡിസി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്‌ഗോമറി കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ അറ്റ് മാരിയറ്റ് ആണ് കണ്‍വന്‍ഷന് വേദിയാകുന്നത്.
മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവര്‍ മുഖ്യാതിഥികളാവും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കവി മുരുകന്‍ കാട്ടാക്കടയും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നഴ്‌സസ് സെമിനാര്‍, വിമന്‍സ് ഫോറം, സാഹിത്യപുരസ്‌കാരം, ടാലന്റ് കോംപെറ്റീഷന്‍സ് എന്നിവ ഉണ്ടാവും. ഫൊക്കാന ട്രസ്റ്റി ബോര്‍ഡംഗം പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: