കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി കാട്ടി എസ് എഫ് ഐ. കളമശേരിയിലാണ് കരിങ്കൊടി കാണിച്ചത്. റോഡരികില്‍ ‘സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന ബാനറും ഉയര്‍ത്തിക്കാട്ടി.
സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ബന്ധമുളളവരെ തിരുകി കയറ്റുന്നു എന്നാണ് എസ് എഫ് ഐ ആരോപണം.അതേസമയം, സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. അറസ്റ്റ് ചെയ്തു നീക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കരിങ്കൊടി കാട്ടിയ ശേഷം മടങ്ങിപ്പോയത്.
ഗവര്‍ണര്‍ തിരിച്ചുപൊകുന്നതിനിടെ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡരികില്‍ കരിങ്കൊടി കാട്ടി. ഗവര്‍ണറുടെ സുരക്ഷാവ്യൂഹത്തില്‍ സി ആര്‍ പി എഫ് സംഘാംഗങ്ങളുമുണ്ട്.
















