മുംബൈ: ആഗോള രാഷ്ട്രീയം ഒരു മത്സര കളിയാണെന്നും ഇന്ത്യ ചൈനയെ പേടിക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പരാതി പറയുന്നതിന് പകരം ചൈനയ്ക്കെതിരെ നന്നായി പ്രവര്‍ത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.
ചൈന ഒരു അയല്‍രാജ്യമാണ് മത്സര രാഷ്ട്രീയത്തിന്റെ ഭാഗമായി പല തരത്തില്‍ അവര്‍ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തും. ശരിയാണ് ആഗോള രാഷ്ട്രീയം ഒരു മത്സര കളിയാണ്. അതുകൊണ്ടു തന്നെ അവരുടെ വിഭവങ്ങള്‍ വിന്യസിക്കുന്നതിലും കാര്യങ്ങള്‍ രൂപീകരിക്കുന്നതിലും അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കും. എന്നാല്‍ ചൈനയെ നമ്മള് ഭയപ്പെടേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു.
നമ്മള് നമ്മുടെ പരമാവധി ക്രീയാത്മകമായി പ്രവര്‍ത്തിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാതി പെടേണ്ടതില്ലെന്നും അദേഹം പറഞ്ഞു. ചൊവ്വാഴ്ച മുംബൈ ഐഐഎമ്മില്‍ നടന്ന ഒരു പരിപാടിയില്‍ ‘വൈ ഭാരത് മാറ്റേഴ്സ്’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: