തിരുവനന്തപുരം : ജനങ്ങള്‍ പൊലീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്ക് റെക്കോഡ് ചെയ്യാന്‍ നിയമ പ്രകാരം കഴിയും.
പൊലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറിലുണ്ട്. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ പൊലീസുകാര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നല്‍കണമെന്ന് യൂണിറ്റ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: