റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തതായി കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോറന്റെ സൗത്ത് ഡല്‍ഹിയിലെ വസതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ചീഫ് സെക്രട്ടറി എല്‍ ഖിയാങ്ടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജയ് കുമാര്‍, ആഭ്യന്തര സെക്രട്ടറി അവിനാഷ് കുമാര്‍ എന്നിവരെ വിളിച്ചുവരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: