ബെംഗളൂരു: ഏറെ പ്രതീക്ഷകളോടെ ബൈജൂസില്‍ നിക്ഷേപമിറക്കിയ പലരും തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമപീച്ചതോടെ അവസാന അങ്കക്കളിക്ക് ഇറങ്ങിയിരിക്കുകയാണ് ബൈജു രവീന്ദ്രന്‍. കാരണം തന്റെ കമ്പനികളില്‍ നിക്ഷേപിച്ചവരെ പാപ്പരായി ദേശീയ കമ്പനിയ ലോ ട്രിബ്യൂണല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ബൈജൂസ് എന്ന കമ്പനിയുടെ വിശ്വാസ്യത ആഗോള തലത്തില്‍ തകരും. അതിന് മുന്‍പ് സര്‍വ്വശക്തിയെടുത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികള്‍ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ മൂലധനച്ചെലവുകള്‍ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.
ഇതിന്റെ ഭാഗമായി തന്റെ ഓഹരിയുടമകള്‍ക്ക് ബൈജു തന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വ്യക്തമാക്കുന്ന അതിവൈകാരികമായ ഒരു കത്തും ഇറക്കിയിരിക്കുകയാണ്. ” ഓര്‍ക്കാപ്പുറത്തുള്ള അടിയേറ്റ് തലയില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ തന്റെ ശിരസ്സ് ഇനിയും കുനിഞ്ഞിട്ടില്ല” -കത്തില്‍ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ ബോര്‍ഡ് അവകാശ ഓഹരികളിലൂടെ പണം പിരിക്കാന്‍ സമ്മതം നല്കിയ കാര്യവും ബൈജു വ്യക്തമാക്കുന്നു.
അവകാശ ഓഹരികള്‍ വാങ്ങാന്‍ ബൈജൂസിന്റെ ഇപ്പോഴത്തെ ഓഹരിയുടമകള്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ് അവരില്‍ വിശ്വാസം വളര്‍ത്തുന്ന രീതിയില്‍ അതിവികാരനിര്‍ഭരമായ കത്ത് ബൈജു രവീന്ദ്രന്‍ എഴുതിയത്.
പാപ്പരത്ത ഹര്‍ജി സ്വീകരിച്ചാല്‍
ബൈജൂസിന് വായ്പ നല്‍കിയ വിദേശകമ്പനികളാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ലോ ട്രിബ്യൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇത്തരത്തില്‍ ഹര്‍ജി നല‍്കിയത് ശരിയല്ലെന്നും വായ്പാകാലാവധി കഴിയാതെ ഇത്തരം ഹര്‍ജി നല്‍കുന്നത് അടിസ്ഥാനപരമായി തെറ്റാണെന്നുമാണ് ബൈജു രവീന്ദ്രന്റെ വാദം.
എന്നാല്‍ ബൈജൂസ് വായ്പ തിരിച്ചടയ്‌ക്കാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞതെന്നാണ് വായ്പാദാതാക്കളുടെ അഭിപ്രായം. യുഎസില്‍ നിന്നുള്ള വായ്പാ ദാതാക്കളില്‍ നിന്നും 120 കോടി ഡോളറാണ് ബൈജു വായ്പ എടുത്തിരിക്കുന്നത്. ഇത് ടേം ലോണ്‍ ബി വായ്പയാണ്. വായ്പയുടെ 80 ശതമാനം അടച്ചുതീര്‍ത്തു എന്ന് ബൈജു രവീന്ദ്രന്‍ പറയുമ്പോഴും പരമാവധി ലാഭം കൊയ്യാനായി ഇത്തരം വായ്പ നല്‍കുന്ന യുഎസ് വായ്പാദാതാക്കള്‍ വായ്പാതിരിച്ചടവ് മുടങ്ങിയാല്‍ ക്ഷുബ്ധരാകുന്നത് സ്വാഭാവികം. അതാണ് അദാനി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടായപ്പോള്‍ വിദേശ വായ്പാദാതാക്കള്‍ക്കുള്ള തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. കാരണം ഇത്തരം വിദേശ വായ്പാദാതാക്കളുടെ ഇടയില്‍ പേര് നഷ്ടമായാല്‍ അത് ക്രമേണ അന്താരാഷ്ട വിപണിയില്‍ പരക്കും.
പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി ആകാശ്
ബൈജൂസ് നേരത്തെ വാങ്ങിയിരുന്ന ആകാശ് എന്ന എന്‍ട്രന്‍സ് കോച്ചിംഗ് കമ്പനി ഈയിടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ 76 കോടിയിലധികം ലാഭം പ്രഖ്യാപിച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചുവരവിനുള്ള പ്രതീക്ഷ പകരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ വെറും 43.6 കോടി മാത്രമായിരുന്നു ലാഭം. ആകാശിലും വായ്പാപ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മണിപ്പാല്‍ ഗ്രൂപ്പിന്റെ രഞ്ജന്‍ പൈ ഒരു രക്ഷകനെപ്പോലെ എത്തുകയായിരുന്നു. ആകാശിലെ 40 ശതമാനം ഓഹരി ഏകദേശം 2400 കോടി രൂപ മുടക്കിയാണ് രഞ്ജന്‍ പൈ സ്വന്തമാക്കിയത്. രഞ്ജന്‍ പൈയുടെ ഈ നിക്ഷേപം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ പുറത്തുവന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: