തിരുവനന്തപുരം: കന്നി വോട്ടർമാരെ പങ്കെടുപ്പിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച നവ വോട്ടേഴ്സ് സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ പ്ലാറ്റ് ഫോമിലൂടെ അഭിസംബോധന ചെയ്തു . സംസ്ഥാനത്ത് നൂറിലേറെ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
യുവാക്കൾക്കായി നിലകൊണ്ട സർക്കാരാണ് നരേന്ദ്ര മോദി സർക്കാരെന്നും മോദി സർക്കാരിന്റെ ഭരണ തുടർച്ച യുവാക്കളുടെ ആഗ്രഹമാണെന്നും ആ ആഗ്രഹം സാധ്യമാണെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പാലക്കാട് നവ വോട്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ.
കേന്ദ്രമന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ സമ്മേളനത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസന ജനക്ഷേമ പദ്ധതികൾ അദ്ദേഹം എടുത്ത് കാട്ടി. യുവാക്കൾ രാജ്യത്തിന്റെ കരുത്താണെന്നും ആ കരുത്ത് തിരിച്ചറിഞ്ഞ് അവരെ പരിഗണിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴിക്കോട് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി.
ദേശീയ സമ്മതിദായക ദിനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പുതിയ വോട്ടർമാരുമായി സംവദിച്ചത്. പ്രസ്തുത പരിപാടിയിൽ സംസ്ഥാനത്തെമ്പാടുമായി പതിനായിരക്കണക്കിന് പുതിയ വോട്ടർമാർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: