തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ കെ രമ എംഎല്‍എ. ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടെനില്‍ക്കണം എന്ന് ആവശ്യപ്പെടുന്നത് മര്യാദയല്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കര്ട്ടന് വേണ്ടി ഏഴ് ലക്ഷം രൂപ ചിലവിട്ടത് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരിന് കാരണമായി.കര്ട്ടന് സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ ചോദിച്ചു. ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ് കേരളത്തില്‍ മുടങ്ങാതെ നടക്കുന്നത് . സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.
എന്നാല്‍ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് സിപി എം അംഗം കെ ബാബു എംഎല്‍എ ചോദിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നീന്തല്‍ കുളങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു.
സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്ത പ്രമേയം ചര്‍ച്ച ചെയ്ത് തളളി. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോണ്‍ ധനസ്ഥിതി മോശമാകാന്‍ കാരണം ഇടതുസര്‍ക്കാരെന്നും വിമര്‍ശിച്ചു.
പ്രതിസന്ധിക്ക് കാരണം ധൂര്‍ത്താണ്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സംസ്ഥാനം നിന്നു പോകുന്ന അവസ്ഥയില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്കി.ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ പ്രമേയം തളളുന്നതായി സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: