ശ്രീനഗര്‍: രണ്ടരമാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് അറുതിയായി കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞ് വീണു. ഇതോടെ ഒരിടവേളയക്ക് ശേഷം കശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോന്മാര്ഗ്, ഗുരെസ്, മച്ചില്‍, കര്‍ണ്ണ ദൂദ്പത്രി, ഷോപ്പിയാന്‍ എന്നീ പ്രദേശങ്ങളിലാണ് ഇപ്പോള്‍ മഞ്ഞുവീഴ്ചയുള്ളത്.
ശൈത്യകാലം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു. വിനോദസഞ്ചാരത്തെയും ഇത് നല്ല രീതിയില്‍ ബാധിച്ചു. സഞ്ചാരികള്‍ കൂട്ടമായി കശ്മീര്‍ യാത്രകള്‍ ഒഴിവാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയില്ലാതായതിനാല്‍, താഴ്വരയിലാകെ സാധാരണയേക്കാള്‍ തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടിരുന്നത്.
മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ പലയിടത്തും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടായി. ശ്രീനഗര്‍ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസാണ്. പഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് ശേഷം താപനിലയില്‍ കാര്യമായ മാറ്റമുണ്ടായി.
അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായതോടെ ഇപ്പോള്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളിലുള്ള സഞ്ചാരികള്‍ ആവേശത്തിലായി. ഇവര്‍ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: