പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പലരെയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം.
അടൂർ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥൻ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോൺ (83), മണക്കാല സ്വദേശി കരുണാകരൻ (78), അടൂർ സ്വദേശി ജോസഫ് ഡാനിയേൽ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂർ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂർ സ്വദേശി രാമകൃഷ്ണൻ (70) എന്നിവരെയാണ് നായ കടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: