വിശദവിവരങ്ങള്‍ www.nlcindia.in ല്‍
ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ് ഗ്രാജുവേറ്റ്, ടെക്നീഷ്യന് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. അപ്രന്റീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തേക്കാണ് പരിശീലനം.
സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ
ഗ്രാഡുവേറ്റ് അപ്രന്റീസസ്: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്- ഒഴിവുകള്‍ 75 ഇലക്ട്രിക്കല്‍- 78, സിവില്‍-27, ഇന്‍സ്ട്രുമെന്റേഷന്‍- 15, മെഡിക്കല്‍- 9, മൈനിംഗ് എന്‍ജിനിയറിംഗ്-44, കംപ്യൂട്ടര്‍ സയന്‍സസ് എന്‍ജിനീയറിംഗ്-47, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-5, ഫാര്‍മസി-14 (ആകെ 314), പ്രതിമാസസ്റ്റൈപന്റ് 15028 രൂപ.
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസസ്: ആകെ 318 ഒഴിവുകള്‍-മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്-95, ഇലക്ട്രിക്കല്‍ -94, സിവില്‍-49, ഇന്‍സ്ട്രുമെന്റേഷന്‍-9, മൈനിംഗ് എന്‍ജിനിയറിംഗ്-25, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്-38, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്-8. പ്രതിമാസ സ്റ്റൈപന്റ് 12524 രൂപ.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം
www.nlcindia.in  careers/ ട്രെയിനീസ് ആന്റ് അപ്രന്റീസസ് ടാബിലുണ്ട്. (പരസ്യനമ്പര്‍ ഘ&ഉഇ.04/2023) 2019 നും 2023 നും മദ്ധ്യേ ബിരുദം/ ഡിപ്ലോമ യോഗ്യത നേടിയവരാകണം. കേരളം തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് നിവാസികള്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 31 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍) സഹിതം ഫെബ്രുവരി 6 നകം The General Manager, Learning and Development , Centre NLC India Limited, Neyveli-607803 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: