തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് 35,000ത്തോളം പരാതികളാണ് 140 മണ്ഡലങ്ങളിലായി റാങ്ക്ഹോള്‍ഡേഴ്സ് നല്‍കയിത്.
പട്ടികയിലുള്ളവരില്‍ അധികവും പ്രായപരിധി കഴിയുന്നവരാണ്. കൂടാതെ കഴിഞ്ഞ റാങ്ക് ലിസ്റ്റിലേക്ക് നിയമനം നല്‍കിയത് ഒന്നര വര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കിയായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പരാതികള്‍.
എന്നാല്‍ ‘പരാതികളെല്ലാം പരിശോധിച്ച് പരാതിക്കാരന് മറുപടി നല്കി തീര്‍പ്പാക്കി’ യെന്ന മറുപടിയാണ് എല്ലാവര്ക്കും മെസേജായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: