സാന്‍ പെഡ്രോ (ഐവറി കോസ്റ്റ്): സഡന്‍ ഡെത്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ ഈജിപ്റ്റിന് മടക്ക ടിക്കറ്റ് നല്കി ഡിആര്‍ കോംഗോ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്കും തുടര്‍ന്ന് സഡന്‍ ഡെത്തിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു കോംഗോയുടെ വിജയം.
കളിയുടെ 37-ാം മിനിറ്റില്‍ മേഷക് എല്ലയുടെ ഗോളില്‍ കോംഗോ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മുസ്തഫ മുഹമ്മദ് ഈജിപ്റ്റിന് സമനില നേടിക്കൊടുത്തു. തുടര്‍ന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകളില്‍ രണ്ട് ടീമുകളും ഓരോന്ന് പാഴാക്കിയതോടെ വീണ്ടും സമനില. തുടര്‍ന്ന് സഡന്‍ ഡെത്തിലേക്ക്. ഈജിപ്റ്റിന്റെ എട്ടാമത്തെ പെനാല്‍റ്റി എടുത്ത അവരുടെ ഗോളി ഗാബാസ്കി പുറത്തേക്ക് അടിച്ചപ്പോള്‍ കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയുടെ കിക്ക് പിഴച്ചില്ല. ഇതോടെ 7-8ന്റെ വിജയത്തോടെ കോംഗോ അവസാന എട്ടില്‍ ഇടം നേടി.
മറ്റൊരു മത്സരത്തില്‍ ഇക്വറ്റോറിയല്‍ ഗനിയയെ പരാജയപ്പെടുത്തി ഗിനിയയും ക്വാര്‍ട്ടറിലെത്തി. 1-0നായിരുന്നു ഗിനിയയുടെ വിജയം. ക്വാര്‍ട്ടറില്‍ കോംഗോയാണ് ഗിനിയയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: