തിരുവനന്തപുരം: രാജ്ഭവനും ഗവര്‍ണര്‍ക്കും സിആര്‍പിഎഫ് സുരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കൈമാറി.
ഇനി കേരള പോലീസും സിആര്‍പിഎഫും ചേര്‍ന്നായിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച് ഇന്ന് അവലോകന യോഗം ചേരും. സെക്യൂരിറ്റി ചുമതലയുള്ള ഐജിയും, ഗവര്‍ണറുടെ എഡിസിയും, സിആര്‍പിഎഫ് പ്രതിനിധിയും അവലോകന യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നിലമേലില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ വാഹനത്തിന് പുറത്തിറങ്ങി കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു. പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ നല്കാന് ഉത്തരവിറക്കിയത്.
സുരക്ഷ കര്‍ശനമാക്കുന്നതോടെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐയും വെട്ടിലായി. സിആര്‍പിഎഫ് ആണോ കേരളം ഭരിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാത്തിരിക്കുയാണ് എസ്എഫ്ഐ.
സിആര്‍പിഎഫിന് കേസെടുക്കാന്‍ അനുമതി ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ അക്രമകാരികളെ അറസറ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനുള്ള അധികാരം സിആര്പിഎഫിനുണ്ട്. തുടര്‍ നടപടികളാണ് സംസ്ഥാന പോലീസ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: