കണ്ണൂര്‍: മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാന്‍ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്‌ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍. കേരള പദയാത്രയോടനുബന്ധിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 ലക്ഷം രൂപ ചെലവില്‍ കെഎസ്‌ഐഡിസി അഭിഭാഷകനെ നിയോഗിച്ച് സിഎം ആര്‍എല്ലിനും എക്‌സാലോജിക്കിനും വേണ്ടി കോടതിയില്‍ പോയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഇറക്കുമതിചെയ്തത് സംസ്ഥാന സര്‍ക്കാരിന് ഒളിച്ച് വയ്‌ക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണ്.
സിഎംആര്‍എല്ലിന് കെഎസ്‌ഐഡിസിയില്‍ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിന് പണം കൊടുത്തത് സിഎംആര്‍എല്ലാണെന്നതും വ്യക്തമാണ്. മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെഎസ്‌ഐഡിസിയുടെ വെപ്രാളം.
പാലക്കാട് പ്ലീന തീരുമാനപ്രകാരം സിപിഎമ്മിലെ ചില നേതാക്കളുടെ പേരിലെടുത്ത നടപടി പിണറായി വിജയന് ബാധകമാകാത്തതെന്തെന്ന് സിപിഎം വ്യക്തമാക്കണം. എം.വി. ഗോവിന്ദന്‍ പിണറായി വിജയന്റെ അടിമക്കണ്ണാണ്. മാസപ്പടി കേസ് തെളിയുന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തുവരും.
കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്‌ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പോലീസാണെന്നും അതാണ് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ അനുവദിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സജി ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: