ന്യൂദല്‍ഹി : സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കില്ലെന്ന് സൂചന നല്കി കേരളം. ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരല്ല കേന്ദ്രമാണെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു.
സംവരണത്തിന് അര്‍ഹതയുളള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാരാണ് കണ്ടെത്തേണ്ടത് എന്നാണ് വാദം.ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ട എന്നാണ് കേരളത്തിന്റെ വാദം.
സംസ്ഥാനങ്ങളില്‍ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുളളവരെ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് കേരളത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് നല്കിയ കോടതി അലക്ഷ്യഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: