വാഷിങ്ടണ്‍: ജോര്‍ദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബോഡന്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും അദ്ദേഹം ആരോപിച്ചു.
സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കരുത്തരായ മൂന്ന് സൈനികരെ അമേരിക്കയ്ക്ക് നഷ്ടമായി. ഇതിന് തിരിച്ചടി നല്‍കും, ബൈഡന് പറഞ്ഞു.
യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ചവരെന്ന് അമേരിക്ക അറിയിച്ചു.
സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബൈഡന്റെ ആരോപണം.
ഇറാഖിലെയും സിറിയയിലെയും യുഎസിന്റെയും സഖ്യകക്ഷികളുടെയും താവളങ്ങള്‍ക്കുനേരേ ഇതുവരെ 158ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍-പാലസ്തീന് യുദ്ധമാരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയില്‍ യുഎസ് സൈനികര്‍ മരിക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: