രാജ്യം മുഴുവൻ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രതിഷ്‌ഠ പൂർത്തിയാക്കിയത്. ക്ഷണിക്കപ്പെട്ട വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യവും അയോധ്യയിൽ ഉണ്ടായിരുന്നു. രാജ്യത്തെ വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങൾ ഈ അവസരത്തിന് സാക്ഷികളായി അയോധ്യയിൽ എത്തിച്ചേർന്നിരുന്നു
അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി എന്നിവർ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ അയോദ്ധ്യയിലെത്തി. അതേസമയം, കേരളത്തിൽ നിന്നുള്ളവരെ അസാന്നിധ്യം അതിലും വലിയ ചർച്ചയായി മാറി. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ പ്രതീക്ഷിച്ചെങ്കിലും, അവരാരും തന്നെ എത്തിച്ചേർന്നില്ല
മോഹൻലാൽ അടുത്ത സിനിമയുടെ പ്രൊമോഷൻ തിരക്കുകൾ കാരണം എത്തിച്ചേർന്നില്ല എന്നാണു പൊതുവെ പ്രചരിച്ച വിഷയം. എന്നാൽ സുരേഷ് ഗോപി വരുമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി എവിടെയും കേട്ടില്ല.ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സുരേഷ് ഗോപി ഒരു പ്രതികരണം നൽകിക്കഴിഞ്ഞു. സുരേഷ് ഗോപിയുടെ ഭക്തിയുടെയും രാജ്യസ്നേഹതിന്റെയും കാര്യത്തിൽ തർക്കമില്ല എങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായാണ് അദ്ദേഹം ഏതെങ്കിലും വിധത്തിൽ ഒരു മറുപടി കൊടുക്കുന്നത്.
പൂജാമുറിയിൽ സർവാലംകൃതമായ സീതാരാമന്മാരുടെ വിഗ്രഹത്തിൽ പൂജാ പുഷ്പങ്ങൾ അർപ്പിച്ചിരിക്കുന്ന വീഡിയോ ആണ് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ജയ് ശ്രീറാം എന്റെ സീതാരാമൻ’ എന്ന് ക്യാപ്‌ഷനും നൽകി.നിരവധിപ്പേർ സുരേഷ് ഗോപിയുടെ പോസ്റ്റിൽ ജയ് ശ്രീറാം വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിമർശകരും കമന്റ് കോളത്തിൽ ഇടം പിടിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: