എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുപ്പത് വർഷം പിന്നോട്ട് പോകാനൊരുങ്ങി മമ്മുട്ടി. 72 കാരനായ മമ്മൂട്ടി പുതിയ ചിത്രത്തിന് വേണ്ടിയാണ് മാറ്റത്തിലേക്ക് ചുവടുവെക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണനാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കൊച്ചിയിലെ നിയോ ഫിലിം സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പുതിയ ചിത്രത്തെക്കുറിച്ച് സൂചന നൽകിയത്.
‘എഐ സാങ്കേതിക വിദ്യ വല്ലാതെ കൺട്രോൾ ചെയ്യുന്ന കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. മലയാളത്തിൽ അടുത്തതായി ഉണ്ടാകാൻ പോകുന്നൊരു സിനിമ, അതിന്റെ വിശദാംശങ്ങളെക്കുറിച്ചൊന്നും ഞൻ പറയുന്നില്ല. അതിനകത്ത് 4 സീനിലോളം മമ്മൂട്ടി അഭിനയിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം അഭിനയിക്കേണ്ടത് ഒരു 30,40 വർഷം മുമ്പുള്ള ഒരു സിനിമാ ചിത്രീകരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നതായിട്ടാണ്.
അത് പൂർണമായും എഐയിൽ ക്രിയേറ്റ് ചെയ്യാൻ തീരുമാനിക്കുകയും അദ്ദേഹത്തിൽ നിന്നുള്ള സമ്മതം ആ പ്രൊഡക്ഷൻ കമ്പനി വാങ്ങുകയും ചെയ്തു കഴിഞ്ഞു. ഒരു ദിവസം പോലും മമ്മൂട്ടിക്ക് ലൊക്കേഷനിൽ പോകാതെ അദ്ദേഹത്തെ ഡിജിറ്റലായി ക്രിയേറ്റ് ചെയ്യാൻ കഴിയും.ഇത്തരത്തിലെ ഒരു മാറ്റത്തെക്കുറിച്ച് ചിന്തിച്ച് ആ പ്രൊഡക്ഷൻ കമ്പനിയും സംവിധായകനും മുമ്പോട്ട് വരുകയും, മമ്മൂട്ടി അത് കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് സമ്മതം മൂളുകും ചെയ്തു.’- ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: