തിരുവനന്തപുരം : ചക്കിട്ടപ്പാറയില്‍ ജോസഫ് എന്ന പറയുന്നയാള്‍ ആത്മഹത്യ ചെയ്തത് ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തത് കൊണ്ടാണന്നത് വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നവംബറിലും ഡിസംബറിലും ജോസഫ് പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
അഞ്ച് മാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതും ഇതിനെ തുടര്‍ന്ന് ജോസഫ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്് പ്രതിപക്ഷം സഭയില്‍ അടിയന്തിര പ്രമേയത്തിന് പി.സി. വിഷ്ണുനാഥ് എംഎല്‍എ നോട്ടീസ് നല്‍കിയിരുന്നു. പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല. പെന്‍ഷന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ധന സെസ്സ് പിരിക്കുന്നത്. എന്നിട്ടാണ് സാധാരണക്കാര്‍ക്ക് ഈ പെന്‍ഷന്‍ നല്‍കാത്തതെന്നും എംഎല്‍എ നിയമസഭയില്‍ അറിയിച്ചു. ജോസഫ് നേരത്തെ ആത്മ ഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു. പെന്‍ഷന്‍ കുടിശിക കിട്ടാത്തതില്‍ മനംനൊന്താണ് മരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ജോസഫിന്റെ ആത്മഹത്യാ കുറിപ്പിലും പറയുന്നുണ്ട്.
അതേസമയം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 23958 കോടിയുടെ പെന്‍ഷന്‍ ഇതുവരെ കൊടുത്തിട്ടുണ്ട്. യുഡിഎഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഇതില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരാനും മറന്നില്ല. പെന്‍ഷന്‍ കമ്പനിയെ പോലും കേന്ദ്ര സര്‍ക്കാര്‍ മുടക്കിയിരിക്കുകയാണ്. യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണ്. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പെന്‍ഷന്‍ പ്രതിസന്ധിയും മാറും. കേന്ദ്ര നടപടി ഇല്ലായിരുനെങ്കില്‍ പെന്‍ഷന്‍ 2500 ആക്കിയേനെയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതിയും നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: