ന്യൂദല്‍ഹി: കോടതികള്‍ കൂടുതല്‍ ദിവസങ്ങള്‍ അവധിയെടുക്കുന്ന രീതിയെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെന്നു സൂചിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീണ്ട കോടതി അവധികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം. നീണ്ട അവധിക്കാലത്തെക്കുറിച്ചുള്ള സംഭാഷണം ആരംഭിക്കാം, അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഫ്ളെക്സിടൈം പോലുള്ള ബദലുകള്‍ സാധ്യമാണോ എന്നു പരിശോധിക്കാം. വാദങ്ങളുടെ ദൈര്‍ഘ്യം ഒരു കേസിന്റെ ഫലം വൈകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെട്ടു.
കേസ് മാറ്റിവയ്‌ക്കുന്ന സംസ്‌കാരത്തില്‍ നിന്ന് പുറത്തു കടന്ന് പ്രൊഫഷണലിസത്തിന്റെ സംസ്‌കാരത്തിലേക്ക് നീങ്ങണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സമീപ ഭാവിയില്‍ത്തന്നെ ജുഡീഷ്യറിയെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങള്‍, കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കല്‍, പഴയ നടപടി ക്രമങ്ങള്‍, കേസ് മാറ്റിവയ്‌ക്കല്‍ സംസ്‌കാരം എന്നിവ പരിഹരിക്കണം, ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: