തൃശൂര്‍: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂര്‍വ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ വിഷയങ്ങളില്‍ അവരെ വിന്യസിച്ചാണ് സാഹിത്യോത്സവം രൂപകല്പന ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാജന് അധ്യക്ഷനായി. ഫെസ്റ്റിവല്‍ ബുള്ളറ്റിന് പ്രകാശനം മന്ത്രി കെ. രാജനും ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനംമന്ത്രി ഡോ. ആര്. ബിന്ദുവും നിര്‍വ്വഹിച്ചു.
അശോക് വാജ്പേയി മുഖ്യാതിഥിയും എം.ടി വാസുദേവന്‍ നായര്‍ വിശിഷ്ടാതിഥിയുമായി. ഫെസ്റ്റിവല്‍ പരിപ്രേക്ഷ്യം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ, തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ റെജി ജോയ്, നടന് പ്രകാശ് രാജ്, ലെസ് വിക്ക്സ്, ടി.എം. കൃഷ്ണ, കേരള ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ടി. പത്മനാഭന്, സാറാ ജോസഫ്, വിജയരാജ മല്ലിക എന്നിവര്‍ പ്രത്യോകാതിഥികളായി. ഫെബ്രുവരി മൂന്ന് വരെ സാഹിത്യ അക്കാദമി അങ്കണത്തിലും ടൗണ്‍ ഹാളിലുമാണ് സാര്‍വ്വദേശീയ സാഹിത്യോത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: