ഇസ്ലാമാബാദ് : നിലവിലുള്ള കേസുകൾ തെളിയിക്കപ്പെട്ടാൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടിയെ (പിടിഐ) നിരോധിക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മെയ് 9 ന് നടന്ന കലാപത്തിനും സൈഫർ കേസിലും മുഖ്യ ഘടകമായത് ഇമ്രാൻ ഖാൻ ആണ്.
2003ൽ അനധികൃതമായി പാർട്ടി ഫണ്ട് സ്വരൂപിച്ചത് കണ്ടെത്താൻ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഇത് ശരിവയ്‌ക്കുന്ന റിപ്പോർട്ടാണ് കമ്മീഷൻ ഔദ്യോഗികമല്ലാതെ ഇപ്പോൾ മുന്നോട്ട് വയ്‌ക്കുന്നത്. ഇത് എതിർപാർട്ടിയും ഭരണകക്ഷിയുമായി പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസ് ( പിഎംഎൽ – എൻ) ന് തുറപ്പു ചീട്ടായി മാറിയത്. മുൻപേ പാർലമെൻ്റിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഇമ്രാൻ ഖാനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും രാഷ്‌ട്രീയ ചിത്രത്തിൽ നിന്നും തന്നെ ഇല്ലാതാക്കാൻ പിഎംഎൽ – എൻ ന് സാധിക്കുമെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇതിനു പുറമെ 2023 മെയ് 9ന് ഇസ്ലാമാബാദിൽ നിന്ന് ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇരുപതോളം സർക്കാർ മന്ദിരങ്ങൾ തകർക്കപ്പെടുകയും റാവൽപിണ്ടിയിലെ പട്ടാള ഹെഡ്ക്വാർട്ടർ തകർക്കപ്പെടുകയും ചെയ്തു.
കൂടാതെ അറസ്റ്റിനു ശേഷമുള്ള നാളുകളിൽ നിരവധി ആക്രമണങ്ങൾ ഉണ്ടാകുകയും സർക്കാർ സ്ഥപനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ കേസുകൾ ഔദ്യോഗികമായി തെളിഞ്ഞാൽ പിടിഐയെ നിരോധിക്കാൻ ഭരണകൂടത്തിന് എളുപ്പം സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: