Categories: Bollywood

പ്രശസ്ത നടി ശ്രീലാ മജുംദാര്‍ അന്തരിച്ചു

Published by

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലാ മജുംദാര്‍(65) അന്തരിച്ചു. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു അന്ത്യം. മൂന്നുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീലാ മജുംദാര്‍. 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഏക്ദിന്‍ പ്രതിദിന്‍, ഖരീജ്, അകാലെര്‍ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ശ്യാം ബെനഗലിന്റെ മണ്ഡി, പ്രകാശ് ഝായുടെ ദമുല്‍, ഉത്പലേന്ദു ചക്രബര്‍ത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളെ ശ്രദ്ധേയമായി അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പലന്‍ ആണ് അവസാനചിത്രം. ഏക്ദിന്‍ പ്രതിദിന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രമെത്തിയത്.

ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത ഛോഖെര്‍ ബാലി എന്ന ചിത്രത്തില്‍ ഐശ്വര്യാ റായിക്ക് ശബ്ദം നല്‍കിയത് ശ്രീലയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by