ചെന്നൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ആശങ്കകള്‍ക്ക് ഇടമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകന് ഡോ. അനന്ത നാഗേശ്വരന്‍.
ഗ്രാമീണമേഖലയില്‍ ഉപഭോഗവുംചെലവിടലും വര്‍ധിക്കുന്നുണ്ട്. അത് നാണയപ്പെരുപ്പനിരക്കിനേക്കാള്‍ മുകളിലാണ്. നഗര, ഗ്രാമ ഉപഭോഗത്തിന്റെ വിടവ് കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളക്കാരുടെ എണ്ണം ഇപ്പോഴും താരതമ്യേനെ കുറവാണ്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് മഹാമാരിയുടെ കാലത്ത് 21 ശതമാനമായിരുന്നു. ഇപ്പോള്‍ 6.6 ശതമാനമായി താഴ്ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: