ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു.
ജീവനക്കാരായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. പരിക്കേറ്റതില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പടക്കം നിര്‍മാണം നടന്നുവന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അപകടസമയം ഇവിടെ ഒന്‍പത് പേര് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: