കൊച്ചി: പ്രാണപ്രതിഷ്ഠാസമയത്ത് അയോധ്യയില് അത്ഭുതങ്ങള് നടന്നുവെന്നും ആകാശത്ത് ഗരുഡന് പറന്നുവെന്നും.ഇത്ര തണുപ്പുണ്ടായിട്ടും അത്ഭുതകരമായി സൂര്യന്റെ പ്രഭാവം ഉണ്ടായെന്നും സ്വാമി ഉദിത് ചൈനത്യ. അയോധ്യയില് പോയ അനുഭവങ്ങള് പങ്കുവെയ്ക്കുകയായിരുന്നു ഉദിത് ചൈതന്യ.
അയോധ്യയിലെ അനുഭവത്തെക്കുറിച്ച് ഓര്ക്കുമ്പോള് ശരീരത്തിലും മനസ്സിലും ആഹ്ളാദം ഇപ്പോഴും കവിഞ്ഞൊഴുകുകയാണ്. അയോധ്യയില് എത്തിയപ്പോള് കണ്ടത് അവിടെ മുസ്ലിങ്ങള് പോലും പ്രാണപ്രതിഷ്ടാദിനത്തെ രാമോത്സവമായി ആഘോഷിക്കുന്നതാണ്.- ഉദിത് ചൈതന്യ പറയുന്നു.
“അയോധ്യയില് പ്രാണപ്രതിഷ്ഠാദിനത്തില് കശ്മീര് മുതല് കന്യാകുമാരി വരെയുള്ള ആത്മീയാചാര്യന്മാര് എത്തി. രാഷ്ട്രീയ-സിനിമ-ബിസിനസ് രംഗത്തെ പ്രമുഖര് രാവിലെ ഒമ്പതര മുതല് വൈകീട്ട് നാല് മണിവരെ സ്വസ്ഥരായി, ശാന്തരായി ആ ക്ഷേത്രത്തിന് മുന്പില് ഇരുന്നു. വലിയ ബോഡിഗാര്ഡുകളെക്കൊണ്ട് നടക്കുന്നവരാണ് സാധാരണക്കാരില് സാധാരണക്കാരെപ്പോലെ അവിടെ ഇത്രയും മണിക്കൂര് ചെലവഴിച്ചത്. “- ഉദിത് ചൈതന്യ പറയുന്നു.
ഇത്രയും ഗംഭീരമായി ഈ പരിപാടി സംഘടിപ്പിച്ചതിന് സംഘപരിവാറിന് നന്ദി: ഉദിത് ചൈതന്യ
രാവിലെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളെയും ഷാള് അണിയിച്ച് സ്വീകരിച്ചു. പാസ് കിട്ടി അകത്ത് കടന്ന പതിനായിരങ്ങള്ക്കുള്ള വെള്ളവും ഭക്ഷണവും കൃത്യമായി ഒഴുകുമ്പോള് തന്നെ പുറത്ത് പ്രവേശനം കിട്ടാതെ തടിച്ചുകൂടിയ പതിനായിരങ്ങള്ക്കും വെള്ളവും ഭക്ഷണവും കിട്ടി. പൊലീസുകാരൊന്നും ആരോടും കയര്ക്കാതെ സ്വസ്ഥമായി ജോലി ചെയ്യുന്നു. ഇത്രയും വലിയ ഒരു പരിപാടി യാതൊരു പ്രശ്നവുമില്ലാതെ സംഘടിപ്പിച്ചതിന് ഞാന് സംഘപരിവാര് പ്രവര്ത്തകരോട് നന്ദി പറയുന്നു. – ഉദിത് ചൈതന്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: