ആജ്ഞാചക്രത്തില്‍ സൂര്യ കുങ്കുമമണിയാന്‍
പ്രപഞ്ച സന്ധ്യയുടെ
ഭസ്മകുറികള് എത്ര
ഉത്തരായണമേറി
ആദിത്യ മണ്ഡലമണയാന്
ദക്ഷിണായനത്തിന്റ പുനരാവര്ത്തിയെത്ര
ജന്മപുണ്യത്തിന്റെ ദേവായനത്തിലെത്താന്
തര്പണങ്ങളുടെ പിതൃയാനങ്ങളെത്ര
പ്രശ്നോപനിഷത്തരുളും ഉത്തരങ്ങളിലെത്താന്‍
യാഗങ്ങള്‍ എത്ര ആവൃത്തിയെത്ര
പ്രാണോപാസനയുടെ ശുക്ലപക്ഷമെത്താന്
ജന്മകര്മങ്ങളുടെ
കൃഷ്ണപക്ഷങ്ങളെത്ര!
പ്രതികരിക്കാൻ ഇവിടെ എഴുതുക: